kerala-media-academy

കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്, ടിവി ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് സെപ്തംബർ 8 വരെ അപേക്ഷിക്കാം. ഓൺലൈൻ പ്രവേശന പരീക്ഷ 19ന് നടക്കും. അഭിരുചി പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കോഴ്‌സുകളുടെ ദൈർഘ്യം ഒരുവർഷമാണ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 31.5.2020 ൽ 35 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി വിഭാഗക്കാർക്ക് രണ്ട് വയസ് ഇളവും ഫീസിളവും ഉണ്ടാകും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.keralamediaacademy.org ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാഡമി എന്ന പേരിൽ എറണാകുളത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നൽകണം.

ഫോൺ: 0484 2422275, 0484 2422068. ഇമെയിൽ keralamediaacademy.gov@gmail.com .