ആലുവ: കർഷക മോർച്ച ചൂണ്ണിക്കര പഞ്ചായത്ത് കമ്മിറ്റി മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട തായിക്കാട്ടുകര എസ്.എൻ പുരം സ്വദേശി ശശി തൂമ്പായിയെ ആദരിച്ചു. ബി.ജെ.പി ആലുവ നിയോജക മണ്ഡലം സെക്രട്ടറി രമണൻ ചേലാക്കുന്ന് പൊന്നാടയണിയിച്ചു. ബി.ജെ.പി കർഷകമോർച്ച പ്രസിഡന്റ് ദിലീപ് എസ്.എൻ പുരം, ജനറൽ സെക്രട്ടറി മോഹൻദാസ്, വൈസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.