കൊച്ചി: അവയവദാനവും ശസ്ത്രക്രിയകളും ഏകോപിപ്പിക്കുന്ന വിദഗ്ദ്ധരുടെ സംഘടനകളുടെ രാജ്യാന്തര സമ്മേളനം 21 മുതൽ 23 വരെ നടക്കും. സൊസൈറ്റി ഫോർ ഹാർട്ട് ഫേയിലർ ആൻഡ് ട്രാൻസ്‌പ്ലാന്റേഷൻ സമ്മേളനമാണ് ഓൺലൈനിൽ സംഘടിപ്പിക്കുന്നത്. നോട്ടോ ഡയറക്ടർ ഡോ. വാസന്തി രമേശ് വെള്ളിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഡ്‌നിയിലെ ഡോ. കുമുദ് ദിത്താൽ അദ്ധ്യക്ഷത വഹിക്കും. ഡോ. മൻദീപ് മെഹ്‌റ (യു.എസ്) ഡോ. ജയന്‍ പരമേശ്വർ (യു.കെ), ഡോ. റിയാദ് ടാറാസി (കുവൈറ്റ്), ഡോ. അലീഷ്യ പെരസ് ബ്ലാങ്കോ, (സ്‌പെയിൻ), ഡോ. മരിയ പോള ഗോമസ് (സ്‌പെയിൻ), ഡോ. ജൂലി വിറ്റ്‌നി (യു.കെ) എന്നിവർ സംസാരിക്കും.