കൊച്ചി: കൽക്കരി ഖനികൾ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക ,കൊവിഡ് ദുരന്തം നേരിടുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 7500 രൂപ ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ട്രേഡ് യൂണിയൻ സംയുക്തസമിതി ആഹ്വാനം ചെയ്ത ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി എച്ച് .എം .എസ് അഫിലിയേറ്റഡ് യൂണിയനുകൾ ജില്ലയിൽ 21 കേന്ദ്രങ്ങളിൽ സത്യാഗ്രഹം നടത്തി . സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന ഐക്യദാർഢ്യ ദിനാചരണ ചടങ്ങുകൾ കെ. ഹംസക്കോയ, കെ. പി . കൃഷ്ണൻകുട്ടി ബാബു തണ്ണിക്കോട്ട്, ബിജു പുത്തൻപുരക്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു.