കൊച്ചി: അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ടി.ഐ. നാരായണൻ എഴുത്തുകാരൻ കൂടിയായിരുന്നു. ആത്മകഥയായ 'കഥ ഇതുവരെ' എന്ന പുസ്തകം നോവൽ രൂപത്തിലാണ് നാരായണൻ എഴുതിയത്. വാഗ്ദദത്ത ഭൂമിയിലേക്ക് ഒരു യാത്ര, ഇതിഹാസത്തിന്റെ നേർക്കാഴ്ചകൾ, മഹാഭാരതത്തിലെ ഉജ്ജ്വല മൂഹൂർത്തങ്ങൾ പ്രധാന കഥാപാത്രങ്ങളും, കുട്ടികളുടെ ആത്മോപദേശ ശതകം എന്നിവയാണ് മറ്റു കൃതികൾ. കഴിഞ്ഞ ദിവസം 'കനൽവഴികളിലെ സൂര്യതേജസ്' എന്ന വാർത്തയിലൂടെ നാരായണന്റെ ജീവിതകഥ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.