മൂവാറ്റുപുഴ: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ആന്റിജെൻ ടെസ്റ്റിന് ഇന്നലെ തുടക്കമായി. ഒന്നാം ഘട്ടത്തിൽ മഞ്ഞള്ളൂർ, ആയവന, ആരക്കുഴ പഞ്ചായത്തുകളിലെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ആന്റീജൻ ടെസ്റ്റുകളാണ് നടത്തുന്നത്. ജില്ലാ മെഡിക്കൽ സംഘത്തിന്റെ മൊബൈൽ ടെസ്റ്റിംഗ് ലാബാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്‌. നാളെ ( വ്യാഴം) പൈങ്ങോട്ടൂർ പഞ്ചായത്തിലെ വൃദ്ധസദനങ്ങളിലെ ടെസ്റ്റ് നടത്തും.