pally
പൂതൃക്ക സെന്റ് മേരീസ് പള്ളി

കോലഞ്ചേരി: മുളന്തുരുത്തി, ഓണക്കൂർ പള്ളികൾക്കു പിന്നാലെ പൂതൃക്ക സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണവും യാക്കോബായ വിഭാഗത്തിന് നഷ്ടമായി. ഇന്നലെ രാവിലെ 9 മണിയോടെയാണ് ഓർത്തഡോക്‌സ് വിഭാഗത്തിനനുകൂലമായ കോടതി വിധിയെ തുടർന്ന് പള്ളിയുടെ നിയന്ത്റണം പൊലീസ് ഏ​റ്റെടുത്തത്. വികാരി ഫാ.ഷാജി മേപ്പാടത്തിന്റെ നേതൃത്വത്തിൽ അമ്പതോളം വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രവേശിച്ചെങ്കിലും പ്രാർത്ഥിച്ച ശേഷം താക്കോൽ പള്ളിക്കുള്ളിൽ വച്ച് മടങ്ങി. ഇതോടെ കാര്യമായ സംഘർഷമില്ലാതെ പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയുടെ നിയന്ത്റണം ഏ​റ്റെടുത്തു. യാക്കോബായ വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ഇടവകയാണിത്. എന്നാൽ 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ഓർത്തഡോക്‌സ് വിഭാഗം നിയമനടപടി ആരംഭിച്ചതിനൊടുവിലാണ് യാക്കോബായ വിഭാഗത്തിന് പള്ളി നഷ്ടമായത്. ഇതോടെ 2 ദിവസത്തിനിടെ യാക്കോബായ വിഭാഗത്തിന് ജില്ലയിൽ 3 പള്ളികൾ നഷ്ടമായി. കോടതി നിർദ്ദേശത്തെ തുടർന്ന് തിങ്കളാഴ്ച മുളന്തുരുത്തി മർത്തോമൻ, ഓണക്കൂർ സെഹിയോൻ പള്ളികൾ ജില്ലാ ഭരണകുടം ഏ​റ്റെടുത്തിരുന്നു.