കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം വെസ്റ്റ് 862-നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ ഗുരുമന്ദിരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. പൂട്ട് പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുകയും ഭണ്ഡാരത്തിൽ നിന്ന് മോഷണശ്രമവും നടന്നിട്ടുണ്ട്. മെയിൻ റോഡിൽ കൂടി പോയ വാഹനത്തിന്റെ വെളിച്ചം അടിച്ചതിനാലാലായിരിക്കും അക്രമികൾ പിന്തിരിഞ്ഞോടിയതെന്ന് കരുതുന്നു. കുറ്റവാളികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ശാഖസെക്രട്ടറി കെ.ജെ അജിത്തും ശാഖചെയർമാൻ കെ.കെ ശിവനും ആവശ്യപ്പെട്ടു.