ആലങ്ങാട്: സ്വർണ്ണക്കള്ളകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലങ്ങാട് കൊങ്ങോർപ്പിള്ളി കവലയിൽ കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച ബോർഡ്‌ നീക്കം ചെയ്തതിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.