കൊച്ചി: ജില്ലയിൽ ഇന്നലെ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. 185 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഏഴുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഇന്നലെ 64 പേർ രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 60 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള രണ്ടുപേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടും. ഇന്നലെ 786 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 382 ഒഴിവാക്കി.
നിരീക്ഷണത്തിലുള്ളവർ: 14,415
വീടുകളിൽ: 12385
കൊവിഡ് കെയർ സെന്റർ: 186
ഹോട്ടലുകൾ: 1844
കൊവിഡ് രോഗികൾ: 1572
ലഭിക്കാനുള്ള പരിശോധനാഫലം: 1404
4 ആരോഗ്യ പ്രവർത്തകർക്ക് രോഗം
കൂടുതൽ രോഗികളുള്ള സ്ഥലം
മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി: 15
നാവികസേന ഉദ്യോഗസ്ഥർ: 11
ചെങ്ങമനാട് : 09
ആയവന: 08
കോതമംഗലം: 06
അങ്കമാലി തുറവൂർ: 06
പള്ളുരുത്തി :05
കരുമാല്ലൂർ :05
കുമ്പളങ്ങി :04