കൊച്ചി : സ്വർണക്കടത്തിന് നാട്ടിൽനിന്ന് ഫണ്ടു കണ്ടെത്താൻ സ്വപ്‌ന സുരേഷും സംഘവും ഗൾഫിൽ സ്വർണം പാക്ക് ചെയ്യുന്ന വീഡിയോ ചിത്രീകരിച്ച് കള്ളക്കടത്ത് സംഘത്തിലെ പലർക്കും മൊബൈലിൽ അയച്ചു കൊടുത്തതായി കസ്റ്റംസ് കണ്ടെത്തി.
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പതിനൊന്നാം പ്രതി അബ്ദുൾ ഹമീദിന്റെ ജാമ്യാപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. വെറും ഏഴ് വർഷം തടവുലഭിക്കുന്ന കുറ്റമായി മാത്രം നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിനെ കാണരുതെന്നും വാദിച്ചു.
കസ്റ്റംസിന്റെ വിശദീകരണം
പ്രതികൾ 2019 ജൂണിലാണ് സ്വർണക്കടത്ത് തുടങ്ങിയത്.
രണ്ടു തവണ ട്രയലിന് ശേഷമാണ് ആദ്യ സ്വർണക്കടത്ത്
20 തവണ ദുബായിൽ നിന്ന് സ്വർണം കടത്തി
ഒരുതവണ അബുദാബിയിൽ നിന്ന്
പ്രതികൾ കൊണ്ടുവന്നത് 164 കിലോ സ്വർണം
സ്വർണക്കേസിലെ ബുദ്ധികേന്ദ്രങ്ങൾ വിദേശത്ത് ഇനിയും പിടിയിലാകാനുണ്ട്.