കൊച്ചി : രാജ്യത്ത് കോൺഗ്രസ് ഉയർത്തിവിട്ട ഫേസ്ബുക്ക് വിവാദം അനാവശ്യവും ആസൂത്രിതവുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കെ.വി.എസ് ഹരിദാസിന്റെ സ്വപക്ഷ വിചാരങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പക്ഷത്തുനിന്നുമുള്ള വാക്കുകൾ ശ്രവിക്കാനുള്ള സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ കരുത്തെന്ന് സംവാദകൻ അഡ്വ. ജയശങ്കർ അഭിപ്രായപ്പെട്ടു. ആനുകാലിക വിഷയങ്ങളാണ് ചർച്ചചെയ്തതെങ്കിലും എക്കാലത്തും പ്രസക്തിയുള്ള വിഷയങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് ആർ.എസ്.എസ് സംസ്ഥാന സഹ കാര്യവാഹ് എം. രാധാകൃഷ്ണൻ പറഞ്ഞു. എൻ.ബി.ടി എക്‌സികുട്ടീവ് മെമ്പർ ഇ.എൻ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി.ആർ. ശിവശങ്കരൻ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.