കൊച്ചി: കോർപ്പറേഷനിലെ ഒരു കൗൺസിലർക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കൗൺസിലറുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുള്ള മറ്റ് കൗൺസിലർമാരോടും ഉദ്യോഗസ്ഥരോടും ക്വാറന്റെയിനിൽ പ്രവേശിക്കാൻ മേയർ സൗമിനി ജെയിൻ ആവശ്യപ്പെട്ടു. മേയറും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കോർപ്പറേഷൻ സെക്രട്ടറിയുൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും ക്വാറന്റെയിനിൽ പ്രവേശിച്ചു. ഇന്ന് കോർപ്പറേഷൻ ഓഫീസ് അണുവിമുക്തമാക്കും. പ്രാഥമിക സമ്പർക്കപ്പട്ടിയിലുള്ളവർ ഒഴികെയുള്ള ഉദ്യോഗസ്ഥരുമായി ഓഫീസ് പ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.