ഇടപ്പള്ളി: റാക്കോ ഇടപ്പള്ളി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്നുവിതരണം ചെയ്തു. ചങ്ങമ്പുഴ ലൈനിൽ നടന്ന പരിപാടി റാക്കോ ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജോവൽ ചെറിയാൻ, ബിനോയ് ആന്റണി, സജി എന്നിവർ നേതൃത്വം നൽകി.