election

കിഴക്കമ്പലത്ത് ട്വന്റി 20 സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

കിഴക്കമ്പലം: അങ്കം തെളിഞ്ഞില്ല, അങ്കത്തട്ടൊരുങ്ങിയില്ല, അങ്കത്തീയതി കുറിച്ചില്ല. എങ്കിലും അങ്കത്തട്ടിലെത്താൻ അങ്കക്കാരെ ഒരുക്കി കിഴക്കമ്പലം ട്വന്റി 20 പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടു മാസത്തോളം സമയമാണ് ഇനിയുള്ളത്. വോട്ടർ പട്ടിക പുതുക്കിയിട്ടില്ല, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുമില്ല. എന്നാൽ സംസ്ഥാനത്ത് ആദ്യമായി സ്ഥാനാർഥികളുടെ ലിസ്​റ്റ് പ്രഖ്യാപിക്കുകയാണ് കിഴക്കമ്പലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി 20. നിലവിൽ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20 ആണ്. ആകെയുള്ള 19 വാർഡുകളിൽ നിലവിലെ ഭരണസമിതിയംഗങ്ങളായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരടക്കം മൂന്നു പേരാണ് വീണ്ടും സ്ഥാനാർഥി പട്ടികയിലുള്ളത്. അതതു വാർഡുകളിലെ മ​റ്റുള്ളവരുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം സ്ഥാനാർഥികളെ ഇന്ന് (20/08)പ്രഖ്യാപിക്കും. സംവരണ വാർഡുകൾ പ്രഖ്യാപിച്ച ശേഷമായിരിക്കും അവിടങ്ങളിലെ സ്ഥാനാർഥികളുടെ പ്രഖ്യാപനം.

"ഓരോ വാർഡിലെയും വിവിധ കമ്മി​റ്റിയംഗങ്ങൾ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ലിസ്​റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇവരെ പൊതുജനങ്ങളുടെ പരിഗണനക്കയച്ചു. വ്യത്യസ്ത അഭിപ്രായമുള്ളവർക്ക് അറിയിക്കാൻ വാട്‌സപ്പ് നമ്പറും നല്കിയിട്ടുണ്ട്."

സാബു എം. ജേക്കബ്
ചീഫ്-കോ-ഓർഡിനേ​റ്റർ

സ്ഥാനാർഥി പരിഗണനയിലുള്ളവർ

വാർഡ് - വാർഡിന്റെ പേര് - സ്ഥാനാർത്ഥി

1. അമ്പുനാട്:കെ.ഇ. കൊച്ചുണ്ണി കപ്പയിൽ

2. മലയിടംതുരുത്ത്: നാൻസി ജിജോ കരിമ്പനയ്ക്കൽ

3. മാക്കീനിക്കര: എൽദോ എൻ. പോൾ

4. കാരുകുളം: ബീന ബേബി കറുകപ്പിള്ളി

5. കാവുങ്ങപ്പറമ്പ്: നിഷ അലിയാർ കീപേത്ത്

6. ചേലക്കുളം: സുനിത ജബ്ബാർ പറമ്പിള്ളി

7. കുമ്മനോട്: നസീമ ലത്തീഫ് കൊപ്പറമ്പിൽ

8. ചൂരക്കോട്: ബിന്ദു ആർ.

9. ഞാറള്ളൂർ: ദീപ എൽദോ നെടിയാൻ

10. കുന്നത്തുകുടി: അനു അനീഷ്

11. വിലങ്ങ്: അമ്പിളി വിജിൽ തൊഴുത്തുങ്കൽ

12. പൊയ്യക്കുന്നം: ബിനു അപ്പു കൂരാപ്പിള്ളി

13. കിഴക്കമ്പലം: ജിൻസി അജി മുട്ടംതോട്ടിൽ

14. താമരച്ചാൽ: ലിന്റ ആന്റണി കൂട്ടുങ്കൽ.

15. പഴങ്ങനാട്: ഷീബ ജോർജ് വടക്കേടത്തുവെട്ടൻ

16. മാളിയേക്കമോളം: ജെനീസ് മാർവിൻ കോയിക്കര

17. കാനാംപുറം: റെജീന ഷൈജൻ കാഞ്ഞിരത്തിങ്കൽ

18. ഊരക്കാട്: സീന റെജി നീ​റ്റുങ്കര

19. പുക്കാട്ടുപടി: മിനി രതീഷ്