വൈപ്പിൻ: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം പുനരാരംഭിച്ച ഹരിത കർമ്മ സേനാംഗങ്ങൾക്ക് മാസ്ക്, ഗ്ലൗസ് , യൂണിഫോം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻ മിത്ര വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ബിന്ദു ബെന്നി, പി.കെ.നടേശൻ, റാണി രമേഷ്, സി.ഡി.എസ്.ചെയർപേഴ്‌സൺ ഗിരിജ ഷാജി, അസി. സെക്രട്ടറി.ഉഷാ റാണി, രാജഗിരി ഔട്ട് റീച്ച് കോ ഓഡിനേറ്റർ കെ.യു.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേന അഗംങ്ങൾ വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കും.