വൈപ്പിൻ: ചെറായി സഹോദരൻ അയ്യപ്പൻ സ്മാരക കമ്മിറ്റി നൽകുന്ന സഹോദരൻ സാഹിത്യ പുരസ്‌കാരത്തിന് പ്രൊഫ ടി.ജെ. ജോസഫ് രചിച്ച 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥാ ഗ്രന്ഥം തിരഞ്ഞെടുത്തതായി സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ അറിയിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്‌കാരം സഹോദരൻ അയ്യപ്പന്റെ 131- ാം ജന്മവാർഷിക ദിനമായ 22ന് സ്മാരകത്തിൽ നടത്തുന്ന ചടങ്ങിൽ ചെയർമാൻ പ്രൊഫ. എം.കെ. സാനു സമർപ്പിക്കും.