കൊച്ചി: അഞ്ചു വർഷത്തിനിടെ ത്രിതലപഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും പെരുമാറ്റച്ചട്ടം ലംഘിക്കുകയും ചെയ്തതിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയിൽ എറണാകുളം ജില്ലയിൽ നിന്ന് 9 പേർ ഇടംപിടിച്ചു.
സമയപരിധിക്കുള്ളിൽ വരവ് ചെലവ് കണക്ക് ബോധിപ്പിക്കാത്തതും പ്രചാരണത്തിന് കൂടുതൽ പണം ചെലവഴിച്ചതിനുമാണ് നടപടി. 2024 വരെ വിലക്കുണ്ട്..
അയോഗ്യർ
• 2018 നവംബർ 29 ന് പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വാവക്കാട് ഡിവിഷനിൽ മത്സരിച്ച ഹേഷ്മ രാഗേഷ്
• 2018 ഫെബ്രുവരിയിൽ പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ നേർത്തിൽ മത്സരിച്ച സി.വി. ഉണ്ണികൃഷ്ണൻ
• രാമമംഗലം നെട്ടൂപ്പാടം വാർഡിൽ മത്സരിച്ച സി.കെ. പൗലോസ്
• 2018 ഒക്ടോബർ 11ന് മുഴുവന്നൂർ ചീനിക്കുഴിയിൽ സ്ഥാനാർത്ഥിയായിരുന്ന ടി.എസ്. കമലേശൻ
• പോത്താനിക്കാട് തൃക്കേപ്പടിയിൽ മത്സരിച്ച ലിറ്റിബാബു
• 2018 നവംബർ 29ന് വടക്കേക്കര മടപ്ലാത്തുരുത്ത് കിഴക്ക് വാർഡിൽ മത്സരിച്ച രമാദേവി രതീഷ്
• എളങ്കുന്നപ്പുഴ പഞ്ചായത്ത് 22 ാം വാർഡിൽ മത്സരിച്ച പി.എം. പ്രവീൺകുമാർ
•രതീഷ് തിരുനിലത്ത്
• എം.വി. വിനോദ്
നിയമം ലംഘിച്ചു
തിരഞ്ഞെടുപ്പിന് ശേഷം നിശ്ചിതസമയത്തിനുള്ളിൽ കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന് മുമ്പിൽ കണക്ക് ബോധിപ്പിക്കാൻ സ്ഥാനാർത്ഥികൾ ബാദ്ധ്യസ്ഥരാണ്. ഇതിൽ വീഴ്ചവരുത്തുന്നവരെ അയോഗ്യരാക്കുന്നതിന് 1994 ലെ പഞ്ചായത്ത് രാജ് നിയമത്തിന്റെ 33 ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് 158 പേരെയാണ് ഇങ്ങനെ അയോഗ്യരാക്കിയത്.