കൂത്താട്ടുകുളം: കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ ചെറ്റേ ചിറ പുത്തൻ ചിറ വിസിബിയുടെ (വെന്റഡ് ക്രോസ് ബാർ) പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയും, പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പാമ്പാക്കുട റീലിഫ്ട് സ്‌കീമിന്റെയും ലീഡിംഗ് ചാനലിന്റെയും പുനരുദ്ധാരണത്തിനും ദീർഘിപ്പിക്കുന്നതിനുമായി 34.63 ലക്ഷം രൂപയും, രാമമംഗലം :2 റീലിഫ്ട് ഇറിഗേഷൻ സ്‌കീമിലെ ഇളയപാടം ബ്രാഞ്ചിന്റെ പില്ലറിൽ കൂടി കടന്നു പോകുന്ന കനാലിന്റെ മുകൾ ഭാഗം പുനരുദ്ധീകരിക്കുന്നതിന് 10.40 ലക്ഷം രൂപയും, തിരുമാറാടി ഗ്രാമപഞ്ചായത്തിലെ വാളിയപാടം പാടശേഖരത്തിന്റെ വിസിബിയുടെയും ലീഡിംഗ് ചാനലിന്റെയും പുനരുദ്ധാരണത്തിന് രണ്ടാം ഘട്ടമായി 22.30 ലക്ഷം രൂപയും, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ കണയന്നൂർ അമ്പലം ചിറ കുളത്തിന്റെ പുനരുദ്ധാരണത്തിനായി 30 ലക്ഷം രൂപയും, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ ഏറന്താനത്ത് കുളത്തിലെ നവീകരണത്തിനായി 84.50 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ജല വിഭവ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഇതിന് ഭരണാനുമതി ലഭിച്ചത്.