കൂത്താട്ടുകുളം: റോട്ടറി ക്ലബ് കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം അഗ്നിരക്ഷാസേനക്ക് ഫേസ് ഷീൽഡുകളും മാസ്കുകളും വിതരണം ചെയ്തു.പൊതുജനങ്ങളുമായി ഏറെ അടുത്ത് ഇടപഴകുന്ന ഓട്ടോ തൊഴിലാളികൾ, പോലീസ് , കെ.എസ്.ആർ.ടി.സി ജീവനക്കാർ എന്നിവർക്കാണ് ഇവ വിതരണം ചെയ്തത്. വിതരണോദ്ഘാടനം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി.സി ബേബി നിർവഹിച്ചു. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ .കെ പ്രഫുൽ, ഫയർ ഓഫീസർമാരായ
ടി.കെ ഭാർഗവൻ, വി കെ ജീവൻകുമാർ, എസ് സാബു , എച്ച്. ഷാജഹാൻ, എസ് .എസ് ഷിജു, റോട്ടറി ഭാരവാഹികളായ ജോസ് എം. പി, സണ്ണി എം. ജെ തുടങ്ങിയവർ പങ്കെടുത്തു.