kklm
കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ പ്രകൃതിജീവന സമിതി സെക്രട്ടറി സി.എ.തങ്കച്ചൻ ഫലവൃക്ഷതൈ നടുന്നു

കൂത്താട്ടുകുളം: പ്രകൃതിജീവന സമിതിയുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടുവളർത്തുന്നതിന്റെ ഭാഗമായി ദേവാലയങ്ങൾ കേന്ദ്രീകരിച്ച് ഫലവൃക്ഷ തൈകൾ നടുന്ന പദ്ധതിക്ക് തുടക്കമായി. മേഖലയിലെ 20 ദേവാലയങ്ങളിലാണ് ഫലവൃക്ഷ തൈകൾ നട്ടത്. നാലുവർഷം മുമ്പ് പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യയിൽ 101 ഫലവൃക്ഷ തൈകൾ നട്ടിരുന്നു. പ്രകൃതി ജീവന സമിതി സെക്രട്ടറി സി.എ. തങ്കച്ചൻ, ജോളി മോൻ, എ .കെ. രാജൻ, തുടങ്ങിയവർ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.