അങ്കമാലി: സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പി.കൃഷ്ണപിള്ള അനുസ്മരണ യോഗം സംഘടിപ്പിച്ചു.നായത്തോട് സൗത്തിൽ പാർട്ടികേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈൻ അനുസ്മരണ പ്രഭാഷണവും പതാക ഉയർത്തലും നടത്തി.ലോക്കൽ സെക്രട്ടറി കെ.ഐ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.വൈ ഏല്യാസ് ലോക്കൽ കമ്മിറ്റി അംഗം ജിജൊ ഗർവാസീസ്, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ പി.ആർ രെജീഷ് എന്നിവർ സംസാരിച്ചു.