പറവൂർ: ചേന്ദമംഗലം വില്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ 44 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ചാണ് റവന്യൂ വകുപ്പ് മന്ത്രി തുക അനുവദിച്ചത്. ഇതിനു മുമ്പ് പറവൂർ നിയോജക മണ്ഡലത്തിലെ കോട്ടുവള്ളി, മൂത്തകുന്നം,വരാപ്പുഴ വില്ലേജുകളെ സ്മാർട്ട് വില്ലേജുകളാക്കി മാറ്റിയിരുന്നു.