കുറുപ്പംപടി: മുളന്തുരുത്തി മാർത്തോമൻ പള്ളിയും ഓണക്കൂർ സെഹിയോൻ പള്ളിയിലും നടന്ന പൊലീസ് അതിക്രമത്തിൽ കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ ഇടവകയും ഭക്തസംഘടനാ ഭാരവാഹികളും പ്രതിഷേധിച്ചു. കോടതി വിധിയുടെ മറവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശം ഉണ്ടായിരുന്ന പള്ളികളിൽ നിന്ന് സഭയിലെ മെത്രാപ്പോലിത്തമാരേയും വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്ത് നീക്കിയതിൽ സഭ കരിദിനമായി ആചരിച്ചു. നൂറ്റാണ്ടുകളായി ആചരിച്ചു വന്ന സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കില്ലെന്ന് വിശ്വാസികൾ പ്രതിജ്‌ഞ എടുത്തു. ഫാ.ജോർജ് നാരകത്തുകുടി പതാക ഉയർത്തി. ഫാ.പോൾ ഐസക്ക് കവലിയേലിൽ , ഫാ.എൽദോസ് മറ്റമന , ട്രസ്റ്റിമാരായ ബിജു എം. വർഗീസ് , എൽദോ തരകൻ, സഭ വർക്കിംഗ് കമ്മിറ്റി അംഗം എൽബി വർഗീസ് പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.