അങ്കമാലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടൽ റാങ്കിങ്ങിൽ ദേശിയ തലത്തിൽ ബാൻഡ് ബി വിഭാഗത്തിൽ സ്വകാര്യ എൻജിനീയറിംഗ് കോളേജുകളുടെ പട്ടികയിൽ ഫിസാറ്റിന് ഇടം ലഭിച്ചു. നൂതന ആശയങ്ങളുടെ വികസനവും ബോധവത്കരണവും, ഫണ്ടിംഗ് സപ്പോർട്ട്, സംഭരകത്വ മേഖലയിലെ പ്രവർത്തങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക രംഗത്തെ വിവര കൈമാറ്റങ്ങൾ, നൂതന പഠന രീതികൾ, സ്ഥാപന തലത്തിൽ നടത്തിയ നൂതന ഭരണ പരിഷ്‌കാരങ്ങൾ എന്നി മാനദണ്ഡങ്ങളാണ് റാങ്കിങ്ങിൽ പരിഗണിച്ചിട്ടുള്ളത്. ഫിസാറ്റ് ഇന്നോവേഷൻ ആൻഡ് ഓൺട്രാപ്രണർ ഷിപ് സെലാണ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.