കൊച്ചി : ജനവാസകേന്ദ്രങ്ങളിൽനിന്ന് 50 മീറ്റർ മാത്രം അകലെയുള്ള ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി സെപ്തംബർ 15വരെ നീട്ടി. പാറമടകളുടെ പ്രവർത്തനം ജനവാസകേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലെയാക്കണമെന്ന ദേശീയ ഹരിതട്രിബ്യൂണൽ വിധി സ്റ്റേചെയ്താണ് ഹൈക്കോടതി നേരത്തെ ഇടക്കാല അനുമതി നൽകിയത്. അധികാരപരിധി മറികടന്നാണ് ഹരിതട്രിബ്യൂണൽ ഇടക്കാല ഉത്തരവ് നൽകിയതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയാണ് ഹർജി നൽകിയത്. ഹർജി സെപ്തംബർ 11 ന് വീണ്ടും പരിഗണിക്കും.