കൊച്ചി : കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത സാമ്പത്തികപ്രയാസം നേരിടുന്ന ലോട്ടറി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 10,000 രൂപ ബോണസ് അനുവദിക്കണമെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി. ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് സർദോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു കടമക്കുടി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ഇടപ്പള്ളി , വിദ്യാ ശാന്തൻ , എം.എസ്. റെജി , സി.എം. വിനോദിനി, ബെന്നി മൂക്കന്നൂർ എന്നിവർ സംസാരിച്ചു.