കൊച്ചി: പട്ടികജാതിവർഗ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ അവസരങ്ങളെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച് കുസാറ്റ് ഈക്വൽ ഓപ്പർച്യൂണിറ്റി സെല്ലും വിവിധ ജില്ലകളിലെ പട്ടികജാതിവർഗ വികസന ഓഫീസുകളും ചേർന്ന് 25 ന് സംഘടിപ്പിക്കുന്ന ഓൺലൈൻ ശില്പശാലയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നതിന് എന്ന eoc@cusat.ac.in ഇമെയിലിലോ 9946167556 എന്ന നമ്പറിലോ രജിസ്റ്റർ ചെയ്യണമെന്ന് കോ ഓഡിനേറ്റർ ഡോ. ശശി ഗോപാലൻ അറിയിച്ചു.