കാലടി: ആലുവ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ ചാക്കോച്ചൻ യുണൈറ്റഡ് ക്ലബ് ഉദ്ഘാടനം ചെയ്തു. ക്ലബ് രൂപികരണത്തോടുനുബന്ധിച്ച് ജഴ്‌സി വിതരണം നടന്നു. വ്യാപാരി വ്യവസായ സമിതി കാലടിയൂണിറ്റ് സെക്രടറി ജോർജ് വടക്കേപ്പുറത്താൻ, ക്ലബ് രക്ഷാധികാരി പി.ബി സജീവ്, ഭാരവാഹികളായ പി സി വിത്സൻ ,സജി വടക്കൻ, എം.എ പോളച്ചൻ എന്നിവർ പങ്കെടുത്തു.