തൃപ്പൂണിത്തുറ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അത്തച്ചമയഘോഷയാത്ര നടത്തുവാൻ സാധിക്കാത്തതിനാൽ ഇക്കുറി പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര നടത്തേണ്ടതില്ലെന്ന് നഗരസഭാ കൗൺസിൽ തീരുമാനിച്ചു. എന്നാൽ തൃപ്പൂണിത്തുറയിലെ അത്താഘോഷം മലയാളികളുടെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചടങ്ങായതിനാൽ അത്തംനഗറിൽ പതാക ഉയർത്തും. 21ന് വൈകിട്ട് 6ന് നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി രാജകുടുംബാംഗത്തിൽ നിന്നും അത്തപ്പതാക ഏറ്റുവാങ്ങും. 22ന് രാവിലെ 9 ന് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ എം .സ്വരാജ് എം.എൽ.എ പതാക ഉയർത്തും.