മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് സൈക്കിൾ ഓടിച്ചുകളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു മരിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പുതുശ്ശേരി സി ജൊപോളിന്റെ മകൻ ആബേൽ (ഒന്നര വയസ്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ യാണ് സംഭവം. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് മാതാവ് മേരി നോക്കുമ്പോഴാണ് സംഭവം അറിഞ്ഞത്. നാട്ടുകാരും, ഫയർഫോഴ്സ് സംഘവും കുട്ടിയെ പുറത്ത് എടുത്ത് വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.