ആലങ്ങാട് : ആലുവ വരാപ്പുഴ സ്വകാര്യ റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആലങ്ങാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധക്ഷണിക്കൽ ബൈക്ക് യാത്ര സംഘടിപ്പിച്ചു. തിരുവല്ലൂർ നിന്ന് ആരംഭിച്ച യാത്ര മണ്ഡലം സെക്രട്ടറി പി.എം. നിസാമുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ. അൻഷാദ്, എം.എസ്. കുഞ്ഞുമുഹമ്മദ്, അഫ്‌സൽ എടയാർ, അബ്ദുൽ സലിം, ജെതിൻ ദീപേഷ് തുടങ്ങിയവർ സംസാരിച്ചു. പൊതുജങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച ശേഷം കൊങ്ങോർപ്പിള്ളിയിൽ സമാപിച്ചു.