കിഴക്കമ്പലം: മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ, ഓണക്കൂർ, പൂതൃക്ക പള്ളികളിൽ കോടതി വിധിയുടെ മറവിൽ മെത്രാപ്പൊലീത്തമാരെയും വൈദികരെയും വിശ്വാസികളെയും മർദിച്ചതിൽ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പ്രതിഷേധിച്ചു. യോഗത്തിൽ ഫാ.തോമസ് എം.പോൾ, ഇ.സി വർഗീസ് കോറെപ്പിസ്‌കോപ്പ,പീ​റ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്‌കോപ്പ, ഫാ.ജോസഫ് പള്ളിക്കൽ, ഫാ.ഗ്രിഗറി വർഗീസ്, ഫാ.ഏലിയാസ് പി.ജോർജ്, ഫാ.തോമസ് ചെമ്പോത്തുംകുടി, ജിബു ഐസക്, എം.കെ.വർഗീസ്, ട്രസ്​റ്റി പി.വി.ഏലിയാസ് എന്നിവർ സംസാരിച്ചു.