പറവൂർ: ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചേന്ദമംഗലം പഞ്ചായത്തിൽ നിർമ്മിച്ച പാലിയം മുസിരീസ് റോഡ് ജില്ല പഞ്ചായത്തംഗം പി.എസ്. ഷൈല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ടി.ഡി.സുധീർ, രശ്മി അജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു. 17ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമ്മിച്ചത്.