പെരുമ്പാവൂർ: നഗരസഭ കൗൺസിലറും അഭിഭാഷകനുമായിരുന്ന അഡ്വ. എം.ജി. ജയചന്ദ്രന്റെ നിര്യാണത്തിൽ നഗരസഭാ കൗൺസിൽ അനുശോചിച്ചു. കൗൺസിൽ ഹാളിൽ പ്രത്യേക യോഗം ചേർന്നാണ് അനുശോചനം നടത്തിയത്. യോഗത്തിൽ അദ്ധ്യക്ഷ സതി ജയകൃഷ്ണൻ, നിഷ വിനയൻ, വി.പി. ബാബു, സുലേഖ, വൽസല, സജീന ഹസ്സൻ, എ.ജി. ജെസ്സി, അലി, ബിജു ജോൺ ജേക്കബ്, മോഹൻ ബേബി, പി. മനോഹരൻ, പി.എം. ബഷീർ, അഡ്വ. അനിൽകുമാർ, ഓമന സുബ്രഹ്മണ്യൻ, സെക്രട്ടറി ബി. നീതുലാൽ എന്നിവർ സംസാരിച്ചു.