കളമശേരി: കളമശേരി നഗരസഭയിൽ കുടുംബശ്രീ ഈസ്റ്റ് സി.ഡി.എസിന്റെ സംരംഭകർക്കുള്ള ഫണ്ട് വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്‌സൺ റസിയസിദ്ധിഖ്, ജെതീൻ, മീര, ജയപ്രകാശ്, രസ്‌ന എന്നിവർ പങ്കെടുത്തു.