പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ച് കൂവപ്പടി പഞ്ചായത്തിലെ 16ാം വാർഡിൽ നിർമ്മിച്ച വനിത പരിശീലന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജെസി ഷിജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ വി.പി. വിജയകുമാർ, സാബു ഉതുപ്പാൻ, ടി.എ. പാപ്പച്ചൻ, കുഞ്ഞുമോൾ കുഞ്ഞ്, പാപ്പച്ചൻ പൂവത്തുംവീടൻ, പി.സി. ഔസേഫ്, വക്കച്ചൻ പാറപ്പുറം എന്നിവർ സംസാരിച്ചു.