കൊച്ചി: ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ ആവാതെ വിഷമതയനുഭവിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കായി വെണ്ണല സർവ്വീസ് സഹകരണ കുടുംബശ്രീ ചന്ത ആരംഭിച്ചു.
എല്ലാ ബുധനാഴ്ചയുമാണ് ചന്ത. വിവിധ തരം പൊടികൾ, അച്ചാറുകൾ, പലഹാരങ്ങൾ, തേങ്ങ, പൊക്കാളി അരി, വസ്ത്രങ്ങൾ തുടങ്ങി നിരവധി സാധനങ്ങളാണ് കൊച്ചി നഗരസഭയിലെ 41,42,46,47 ഡിവിഷനുകളിൽ നിന്നായി വിൽപ്പനയ്ക്കായി എത്തിച്ചത്.
ചന്തയുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സി.ഡി.വത്സലകുമാരി നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കെ.ടി. സാജൻ, ബാങ്ക് സെക്രട്ടറി എം.എൻ.ലാജി തുടങ്ങിയവർ സംസാരിച്ചു.