കുറുപ്പംപടി: മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മാണം ആരംഭിച്ചു. ശിലാസ്ഥാപന കർമ്മം എം.എൽ.എ എൽദോസ് കുന്നപ്പിള്ളി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ, അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം ജാൻസി ജോർജ്, മനോജ് മൂത്തേടൻ, എ. റ്റി.അജിത്കുമാർ, കെ.പി. വർഗീസ്, മിനി ബാബു, ജോബി മാത്യു, മെഡിക്കൽ ഓഫീസർ ഡോ. രാജിക കുട്ടപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.