കോലഞ്ചേരി :പൂതൃക്ക പഞ്ചായത്ത് പുതുപ്പനം വാർഡിൽ മരങ്ങാട്ടുമലയിൽ പുതുതായി നിർമ്മിച്ച റോഡ് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി, വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, നീമാ ജിജൊ, എം.എൻ മോഹനൻ, എൻ.വി കൃഷ്ണൻകുട്ടി എന്നിവർ സംബന്ധിച്ചു. എട്ടര ലക്ഷം രൂപയാണ് പദ്ധതിക്ക് ചിലവഴിച്ചത്.