കൊച്ചി: സ്വർണക്കടത്ത് കേസിൽ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലെത്തി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി. അന്വേഷണ വിവരങ്ങൾ ഇരു ഏജൻസികളും പങ്കുവച്ചു. സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരുടെ ചോദ്യംചെയ്യൽ ഇ.ഡി കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൽ നിന്നും മൊഴിയെടുത്തു.