ആലുവ: കൊവിഡ് രോഗ വ്യാപന കേന്ദ്രമായിരുന്ന കീഴ്മാട് ഗ്രാമപഞ്ചായത്ത് ഒന്നര മാസം കൊണ്ട് കൊവിഡ് മുക്ത പഞ്ചായത്തായി. ആകെയുണ്ടായിരുന്ന 177 രോഗികളിൽ അവസാനയാളും ഇന്നലെ ആശുപത്രി വിട്ടു. വിദേശത്ത് നിന്നെത്തിയ നാല് കൊവിഡ് രോഗികൾ മാത്രം നിലനിൽക്കെ ജൂൺ 26-നാണ് ആദ്യ സമ്പർക്ക രോഗി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. സമ്പർക്ക രോഗികൾ മാത്രം 170 ഓളം പേരുണ്ടായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പ്രതിരോധ പ്രവർത്തനമാണ് കൊവിഡ് മുക്തമാകാൻ സഹായകമായത്.