കോലഞ്ചേരി: പിണറായി വിജയൻ മുഖ്യമന്ത്റി സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെട്ട് തിരുവാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി ഐ .കെ രാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ അദ്ധ്യക്ഷനായി.ബ്‌ളോക്ക് പ്രസിഡന്റ് നിബു.കെ കുരിയാക്കോസ്, അനി ബെൻ കുന്നത്ത്,മർക്കോസ് പി. ചാക്കോ,ഇ.എം പൗലോസ് ,ബിനു കുരിയാക്കോസ് ,ബിജു.വി ജോൺ ,വി.പി ജോർജ്, ടി.പി ഏലിയാസ്, മാത്യൂസ് കെ.പോൾ എന്നിവർ സംബന്ധിച്ചു.