കോലഞ്ചേരി: മഴുവന്നൂർ എം.ആർ.എസ്.വി ഹൈസ്‌കൂളിൽ ഓൺലൈൻ പഠനത്തിന് ലാപ്‌ടോപ് വിതരണം നടത്തി. വി. പി. സജീന്ദ്രൻ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ബേബി കുര്യച്ചൻ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഡോ.അനൂപ്, ഹെഡ്മാസ്​റ്റർ കെ.കെ പീറ്റർ എന്നിവർ സംബന്ധിച്ചു.