കോലഞ്ചേരി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ റവന്യൂ ജില്ലാ ഗുരുസ്പർശം പദ്ധതിയുടെ പഠനോപകരണ വിതരണം നടത്തി. കോലഞ്ചേരി ഗവ.എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ വി.പി.സജീന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നടത്തി.ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് ടി.ഐസക് അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി കെ.എൽ ഷാജു, ജില്ലാ സെക്രട്ടറി എം.പി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാബു വർഗീസ്,പി.വൈ ബേബി ബിജു വർഗീസ്, എം.കെ ആനന്ദസാഗർ, സി.വി വിജയൻ, കെ.വൈ ജോഷി, പി. മധുസൂദനൻ ,കെ.ദേവരാജൻ, ബേബി അറക്കൽ എന്നിവർ സംബന്ധിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ കുട്ടികൾക്ക് രണ്ടു കോടി രൂപയുടെ പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിയാണ് ഗുരുസ്പർശം.