കോലഞ്ചേരി: ഐക്കരനാട് കൃഷി ഭവന്റെ കീഴിൽ 100 എണ്ണത്തിൽ കുറയാതെ വാഴകൃഷി സ്വന്തമായോ പാട്ടത്തിനോ ചെയ്തിട്ടുള്ള കർഷകർ സബിസിഡിക്കായി കൃഷി ഭവനിൽ 31നകം അപേക്ഷ നൽകണം.സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷന്റെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം തന്നാണ്ട് കരം അടച്ച രസീത്,ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും, പാട്ടക്കൃഷി ചെയ്തിട്ടുള്ള കർഷകർ കരാർ ഉടമ്പടിയുടെ പകർപ്പും നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.