thirujayanthi
യുണിയൻ ചെയർമാൻ കെ.കെ കർണ്ണൻ പതാക ഉയർത്തുന്നു

കുറുപ്പംപടി: ശ്രീനാരായണ ഗുരുദേവന്റെ 166 മത് തിരുജയന്തി വിളംബരം ചെയ്തുകൊണ്ട് കുന്നത്തുനാട് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ പതാക ഉയർത്തി ഈ വർഷത്തെ ജയന്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
യൂണിയൻ കൺവീനർ സജിത് നാരായണൻ അവർകൾ തുടങ്ങിയ പ്രമുഖ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
യൂണിയെന്റെ കീഴിലുള്ള പെരുമ്പാവൂർ ടൗൺ ശാഖയിൽ പ്രസിഡന്റ് ബാബു, കുറുപ്പുംപടി എൻ.ആർ.ബിനോയ് തുടങ്ങിയവർ പീതപതാക ഉയർത്തി ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.