പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ നിർമ്മിച്ച 300 മാസ്കുകൾ പറവൂർ നഗരസഭയ്ക്ക് കൈമാറി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസി രാജു മാസ്കുകൾ ഏറ്റുറുവാങ്ങി. ഹെഡ്മാസ്റ്റർ വി.കെ. ബാബു, ജെ.ആർ.സി കൗൺസിലർ ജാക്വിലിൻ കൊറയ, പി.വി. സീന, വിദ്യാർത്ഥി പ്രതിനിധി സാറാ റേച്ചൽ എന്നിവർ പങ്കെടുത്തു.