avard
മനോജ് കെ.വി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ താരം ഇപ്പോൾ മൂവാറ്റുപുഴ കിഴക്കേക്കര കോട്ടമുറിയ്ക്കൽ വീട്ടിൽ താമസിക്കുന്ന 'കെ.വി' എന്നറിയപ്പെടുന്ന മനോജ് കെ.വിയാണ്. കൊവിഡ് 19 ന്റെ പ്രതിന്ധികളെ അതിജീവിച്ച് സ്വന്തം ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച് ലോക്ക് ഡൗൺ കാലത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേരിട്ടിറങ്ങുകയാണ് മനോജ്.

സുമനസുകളിൽ നിന്നും സ്വരൂപിക്കുന്ന ധനസഹായത്തിൽ നിന്ന് ചെല്ലാനത്തെ പൊഴിച്ചിറയിലെ തീരദേശവാസികളായ 35 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റ്, അന്ധനും ഭാഗികമായി കേൾവി നഷ്ടപ്പെട്ടെതുമായ ഒരു ലോട്ടറി തൊഴിലാളിക്ക് ഹിയറിംഗ് എയ്ഡ്,കാൽ മുറിച്ചു മാറ്റിയ കോട്ടയത്തുള്ള ഒരു വൃദ്ധയ്ക്ക് വീൽ ചെയർ , രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം , കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് 30 ബെഡും ,തലയിണയും ,മറ്റു അനുബന്ധ സാധനങ്ങളും , ആയിരത്തിലധികം മാസ്ക് ,ഫേസ് ഷിൽഡ് എന്നിങ്ങനെ നിരവധി സന്നദ്ധപ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കുകയാണ് മനോജ്.

ഇപ്പോൾ കിഡ്‌നി സ്റ്റോൺ സംബന്ധമായ ശസ്ത്രക്രിയ ചെയ്ത് വീട്ടിൽ വിശ്രമിക്കുന്ന സാഹചര്യത്തിലും

നഗരത്തിലെ എല്ലാ ആശാ വർക്കർമാർക്കും ഫേസ് ഷീൽഡും പല വഞ്ജന കിറ്റും നൽകി. ഓൺ ലൈൻ ക്ലാസിനു വേണ്ട 20 ൽ പരം ടിവി ,ഡിഷ് ,ലാപ്പ് ടോപ്പ് ,ടാബ്ലറ്റ് ,സ്മാർട്ട് ഫോൺ , ക്യാൻസർ രോഗികൾക്ക് ധന സഹായം, ഒരു നിർദ്ധന രോഗിയുടെ കുടുംബത്തിന് തയ്യൽ മിഷീനിനുള്ള ധനസഹായം എന്നിവ നൽകി.

മനോജിന്റെ ഇത്തരം പ്രവർത്തനത്തിന് പ്രത്സാഹനമായി ആഗസ്റ്റ് 19 ജീവകാരുണ്യ ദിനത്തിൽ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് കർമ്മരത്‌ന പുരസ്‌കാരം 2020 നൽകി ആദരിച്ചു.