martin

അങ്കമാലി: തൃശൂർ റൂട്ടിൽ ബാങ്ക് ജംഗ്ഷൻ കഴിഞ്ഞുള്ള വളവിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കറുകുറ്റി എളവൂർകവല മണവാളൻ പൗലോസിന്റെ മകൻ മാർട്ടിനാണ് (47) മരിച്ചത്. ഇന്നലെ ആറരയോടെയാണ് സംഭവം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സിൻസി. മക്കൾ :ഓസ്റ്റിൻ, ബാസ്റ്റിൻ.